കോഴിക്കോട്: അമ്മാവനെ യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് വടകര പുതുപ്പണത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
പുതുപ്പണം സ്വദേശി പുതിയോട്ടിൽ സത്യാനാഥനാ(55)നാണ് പരിക്കേറ്റത്. സംഭവത്തിൽ സത്യനാഥന്റെ മരുമകനായ പുതിയോട്ടിൽ പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവീണും സഹോദരനും തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ പരിഹരിക്കാനായാണ് സത്യാനാഥൻ എത്തിയത്.
ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പൊടുന്നനെ പ്രവീൺ അടുക്കളയിലേക്ക് പോയി അമ്മിക്കല്ലുമായി തിരികെ വരികയും സത്യനാഥന്റെ തലയിൽ അടിക്കുകയുമായിരുന്നു എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇയാളെ വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി പ്രവീണിനെ അറസ്റ്റ് ചെയ്യുകയും വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
