തിരുവനന്തപുരം: രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയുമായുള്ള ചാറ്റ് ഫെന്നി നൈനാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചു എന്ന കേസിൽ സൈബർ പൊലീസ് ഫെന്നിക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫൈന്നി.
ഫൈന്നിയുടെ വാക്കുകൾ ഇങ്ങനെ
രാഹുൽ എംഎൽഎയ്‌ക്കെതിരെയുള്ള കേസിൽ പരാതിക്കാരിയെ ആക്ഷേപിച്ചു എന്ന പേരിൽ എനിക്കെതിരെ കേസെടുത്തു എന്ന് മാധ്യമങ്ങളിൽ നിന്ന് അറിയുന്നു.
പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്ന് എനിക്ക് അറിയാം. ഞാൻ ഒരു രീതിയിലും അത് ചെയ്തിട്ടില്ല. ഇനി ചാറ്റ് പുറത്ത് വിട്ടതിനാണ് കേസ് എങ്കിൽ ആദ്യ ദിവസങ്ങളിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ ? അവർക്കെതിരെ എന്താണ് കേസെടുക്കാത്തത് ?
എന്തായാലും കേസിനെ നിയമപരമായി നേരിടും. ഈ വിഷയത്തിൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന ബോധ്യമുണ്ട്. പ്രതികാരബോധ്യത്തിൻ്റെ ഭാഗമായി എന്നെ വേട്ടയാടാൻ നിങ്ങൾക്ക് പറ്റും. പക്ഷേ എല്ലാത്തിനും മുകളിൽ കോടതിയുണ്ട്. അവിടെ സത്യം ബോധിപ്പിക്കും. എഫ്ഐആർ ലഭിക്കുന്ന സമയത്ത് തന്നെ അതിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കും.
പക്ഷേ നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു.
1) രണ്ടാമത്തെ കേസിൽ ബലാത്സംഗം ചെയ്യാൻ പെൺകുട്ടിയെ വാഹനത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയ എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല ?
2) 2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ മൂന്നാമത്തെ കേസിലെ പരാതിക്കാരി എന്ത് കൊണ്ട് പതിനെട്ട് മാസങ്ങൾക്ക് ശേഷം " I prefer his flat, safe place, night aayalum kizhappamilla" എന്നു പറഞ്ഞത് എന്ത് കൊണ്ടാണ് ?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
