ജറാഡ് ബ്രാന്ത്‌വെയ്റ്റിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

JUNE 15, 2024, 6:46 PM

എവർട്ടൺ ഡിഫൻഡറായ ജറാഡ് ബ്രാന്ത്‌വെയ്റ്റിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. 21കാരനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ എവർട്ടൺ വൻ തുക ആവശ്യപ്പെടുന്നതാണ് കാര്യങ്ങൾ മുന്നോട്ട് പോകാതിരിക്കാൻ കാരണം.

ഇംഗ്ലണ്ട് ഇന്റർനാഷണലിന് കുറഞ്ഞത് 70 മില്യൺ പൗണ്ടെങ്കിലും വേണമെന്നാണ് എവർട്ടൺ ആവശ്യപ്പെടുന്നത്. സെന്റർ ബാക്കിനായുള്ള റെക്കോർഡ് തുക തന്നെ യുണൈറ്റഡ് നൽകേണ്ടി വരും. ലെഫ്റ്റ് ഫൂട്ടഡ് സെന്റർ ബാക്ക് കൂടിയായ താരം വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ കരുത്താകും. വരാനെ ക്ലബ് വിട്ടതുകൊണ്ട് യുണൈറ്റഡ് ഒരു പുതിയ സെന്റർ ബാക്കിനെ അന്വേഷിക്കുകയാണ്.

കഴിഞ്ഞ സീസണിൽ യുണൈറ്റഡിനെ ഏറ്റവും അലട്ടിയത് ഡിഫൻസിലെ പരിക്കായിരുന്നു. സീസൺ അവസാനം കസെമിറോ വരെ യുണൈറ്റഡ് ഡിഫൻസിൽ കളിക്കേണ്ടി വന്നിരുന്നു.

vachakam
vachakam
vachakam

ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരെ പകരക്കാരനായി ഈ മാസം ഇംഗ്ലണ്ടിനായി ബ്രാന്ത്‌വെയ്റ്റ് അരങ്ങേറ്റം കുറിച്ചിരുന്നു, എന്നാൽ 2024 യൂറോയ്ക്കുള്ള ഗാരെത് സൗത്ത്‌ഗേറ്റിന്റെ 26 അംഗ ടീമിൽ ഇടം കിട്ടിയില്ല. 2020 മുതൽ ബ്രൈറ്റണിൽ ഉണ്ട്. മുമ്പ് ലോണിൽ പിഎസ്‌വിക്കായും കളിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam