മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും പരാജയം

DECEMBER 31, 2023, 12:26 PM

മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും പഴയ പടിയെ. ഒരടി മുന്നോട്ട് രണ്ടടി പിറകോട്ടെന്നപോലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടു. ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു ഫോറസ്റ്റിന്റെ വിജയം.

ഇന്ന് വിരസമായ ആദ്യ പകുതിയാണ് കാണാനായത്. ഇരുടീമുകളും കാര്യമായ അവസരം ഒന്നും സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ കളി കുറച്ചു കൂടെ ആവേശകരമായി. 64-ാം മിനുട്ടിൽ ഡോമിംഗസ് ഫോറസ്റ്റിന് ലീഡ് നൽകി. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉണർത്തി. അവർ അറ്റാക്ക് ചെയ്യാൻ തുടങ്ങി. ഡാലോട്ടിന്റെ ഒരുഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാനായി.

78-ാം മിനുട്ടിൽ ഫോറസ്റ്റിന്റെ ഗോൾകീപ്പർ ടർണറിന്റെ അബദ്ധം യുണൈറ്റഡിന് ഗുണമായി. പന്ത് കൈക്കലാക്കിയ ഗർനാചോ പന്ത് റാഷ്‌ഫോർഡിന് നൽകി ഫസ്റ്റ് ടൈംഷോട്ടിൽ റാഷ്‌ഫോർഡ് പന്ത് വലയിൽ എത്തിച്ചു. സ്‌കോർ 1 -1. പക്ഷെ ആ സമനില അധികനേരം നീണ്ടു നിന്നില്ല.

vachakam
vachakam
vachakam

82-ാം മിനുട്ടിൽ ഫോറസ്റ്റ് ലീഡ് തിരികെനേടി. ഗിബ്‌സ് വൈറ്റിന്റെ ഷോട്ടിൽ ഫോറസ്റ്റ് വിജയത്തിലേക്ക്. സ്‌കോർ 2-1. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തിരിച്ചുവരവ് ഉണ്ടായില്ല.

ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 31 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. 20 പോയിന്റുമായി ഫോറസ്റ്റ് 15 -ാം സ്ഥാനത്തും നിൽക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam