ബ്രൂണോ ഗുയിമാരസിനെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

MARCH 21, 2026, 8:17 AM

ന്യൂകാസിൽ യുണൈറ്റഡ് ക്യാപ്ടൻ ബ്രൂണോ ഗുയിമാരസിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഊർജ്ജിതമാക്കി. ഏകദേശം 80 ദശലക്ഷം യൂറോ മുടക്കി ബ്രസീലിയൻ താരത്തെ സ്വന്തമാക്കാനാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ടീം വിട്ടുപോകുന്ന കാസെമിറോയ്ക്ക് പകരക്കാരനായി ഏറ്റവും അനുയോജ്യനായ താരം ഗുയിമാരസാണെന്നാണ് ക്ലബ്ബ് വിലയിരുത്തുന്നത്. കാസെമിറോ തന്നെ ഗുയിമാരസിന്റെ നേതൃപാടവത്തെയും കളിമിടുക്കിനെയും പ്രശംസിച്ചുകൊണ്ട് യുണൈറ്റഡിന് ശുപാർശ നൽകിയിരുന്നു.

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയോട് പരാജയപ്പെട്ട് ന്യൂകാസിൽ പുറത്തായതോടെ, പുതിയൊരു തുടക്കം ആഗ്രഹിക്കുന്ന 28കാരനായ മധ്യനിര താരം ക്ലബ്ബ് വിടാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്.

എന്നാൽ ഈ കൈമാറ്റത്തിന് തടസ്സമായി സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് രംഗത്തെത്തിയത് യുണൈറ്റഡിന് തിരിച്ചടിയായിട്ടുണ്ട്. എഡ്വേർഡോ കാമവിംഗ ക്ലബ്ബ് വിടുമെന്ന സൂചനകൾക്കിടെ ആ വിടവ് നികത്താനാണ് റയൽ ഗുയിമാരസിനെ ലക്ഷ്യമിടുന്നത്. എലിയറ്റ് ആൻഡേഴ്‌സൺ, ബലേബ തുടങ്ങിയ മധ്യനിര താരങ്ങളെയും യുണൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam