മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്‌സണൽ ടീമുകൾ എഫ്.എ കപ്പ് ക്വാർട്ടറിൽ

MARCH 8, 2026, 9:54 AM

പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്‌സണൽ ടീമുകൾ എഫ്.എ കപ്പ് ക്വാർട്ടറിൽ.

മാഞ്ചസ്റ്റർ സിറ്റി 3-1നു ന്യൂകാസിൽ യുണൈറ്റഡിനെ വീഴ്ത്തി. ആഴ്‌സണൽ 2-1നു മാൻസ്ഫീൽഡ് ടൗണിനേയും ചെൽസി 4-2നു വെക്‌സാമിനേയും പരാജയപ്പെടുത്തി.

തുടക്കത്തിൽ ഗോൾ വഴങ്ങിയ ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി ജയിച്ചു കയറിയത്. ഒമർ മർമോഷിന്റെ ഇരട്ട ഗോൾ ബലത്തിലാണ് സിറ്റിയുടെ തിരിച്ചുവന്നുള്ള വിജയം. 18-ാം മിനിറ്റിൽ ഹാർവി ബർനെസിലൂടെ ന്യൂകാസിൽ ലീഡെടുത്തു. 39-ാം മിനിറ്റിൽ സാവിഞ്ഞോയിലൂടെ സിറ്റി സമനില പിടിച്ചു. പിന്നീട് രണ്ടാം പകുതിയുടെ 47, 65 മിനിറ്റുകളിലാണ് മർമോഷിന്റെ ഗോളുകൾ.

vachakam
vachakam
vachakam

പ്രീമിയർ ലീഗിൽ തലപ്പത്ത് കുതിക്കുന്ന ആഴ്‌സണൽ ഇരു പകുതികളിലായി നേടിയ ഗോളുകളിലാണ് മാൻസ്ഫീൽഡിനെ പരാജയപ്പെടുത്തിയത്. 41-ാം മിനിറ്റിൽ നോനി മദുവേകയിലൂടെ ലീഡെടുത്തു. രണ്ടാം പകുതി തുടങ്ങി 50-ാം മിനിറ്റിൽ ഗണ്ണേഴ്‌സിനു ടെൻഷൻ കയറ്റി മാൻസ്ഫീൽഡ് വിൽ ഇവാൻസിലൂടെ സമനില പിടിച്ചു. 66-ാം മിനിറ്റിൽ എബ്‌രസി എസെയിലൂടെ ആഴ്‌സണൽ പക്ഷേ ജയം കൈവിടാതെ കാത്തു.

ചെൽസിയും തിരിച്ചു വരവിലൂടെയാണ് ജയം സ്വന്തമാക്കിയത്. വെക്‌സാമിനെ അധിക സമയത്തേക്ക് നീണ്ട പോരിലാണ് അവർ വീഴ്ത്തിയത്. സാം സ്മിത്തിലൂടെ വെക്‌സാം ചെൽസിയെ 18-ാം മിനിറ്റിൽ ഞെട്ടിച്ചു.

എന്നാൽ 40-ാം മിനിറ്റിൽ ആർതർ ഒകോൻകേ്വായുടെ സെൽഫ് ഗോൾ ചെൽസിക്ക് സമനിലയൊരുക്കി. 78-ാം മിനിറ്റിൽ കല്ലും ഡോയലിലൂടെ വെക്‌സാം വീണ്ടും ലീഡെടുത്തു. അട്ടിമറി ജയത്തിലേക്ക് വെക്‌സാം നീങ്ങുന്നുവെന്ന തോന്നലിനിടെയാണ് ചെൽസി സമനില പിടിക്കുന്നത്. 82-ാം മിനിറ്റിൽ ജോഷ് അചിയെംപോങിലൂടെ സമനില സ്വന്തമാക്കി മത്സരം അധിക സമയത്തേക്ക് നീട്ടി.

vachakam
vachakam
vachakam

എക്‌സ്ട്രാ ടൈമിന്റെ 96-ാം മിനിറ്റിൽ അലജാന്ദ്രോ ഗെർനാചോയും 120 മിനിറ്റ് കഴിഞ്ഞുള്ള ഇഞ്ച്വറി ടൈമിൽ ജാവോ പെഡ്രോയും ചെൽസിക്കായി വല ചലിപ്പിച്ച് അവരെ സുരക്ഷിതരായി ക്വാർട്ടറിലേക്ക് കടത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam