ഫിഫ ലോകകപ്പ് സന്നാഹമത്സരങ്ങളിൽ പ്രമുഖ ടീമുകൾക്ക് ജയം

JUNE 5, 2026, 9:00 AM

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള സന്നാഹ മൽസരങ്ങളിൽ മിന്നും പ്രകടനവുമായി പ്രമുഖ ടീമുകൾക്കൊപ്പം കുഞ്ഞൻ രാജ്യങ്ങളും കളം പിടിക്കുന്നു. കോസ്റ്റാറിക്കയെ 3-1ന് തോൽപ്പിച്ച് കൊളംബിയയും സ്വീഡനെ 3-1ന് തോൽപ്പിച്ച് നോർവേയും സെർബിയയെ മൂന്ന് ഗോളിന് കീഴടക്കി കേപ് വെർദെയും ന്യൂസിലൻഡിനെ നാല് ഗോളിന് തകർത്ത് ഹെയ്തിയും ക്രൊയേഷ്യയെ രണ്ട് ഗോളിന് തോൽപ്പിച്ച് ബെൽജിയവും സന്നാഹം ഗംഭീരമാക്കി.

പൂർത്തിയായ മത്സരങ്ങളിൽ കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ രണ്ട് കളികളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. മഡഗാസ്‌കറിനെ നാല് ഗോളിന് തകർത്ത മൊറോക്കോ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ബുറുണ്ടിയെയും കീഴടക്കി. രണ്ട് കളികളിലും മൊറോക്കൻ മുന്നേറ്റനിര ഉഗ്രൻ പ്രകടനമാണ് നടത്തിയത്. പിഴവുകളില്ലാത്ത പ്രതിരോധവും ശ്രദ്ധേയമായി.

ഏഷ്യൻ രാജ്യങ്ങളിൽ ദക്ഷിണ കൊറിയയും ഇറാനും മികച്ച പ്രകടനം കാഴ്ചവച്ചു. ദക്ഷിണ കൊറിയ അഞ്ച് ഗോളിന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയെ തകർത്തു. ഇറാൻ ഗാംബിയക്കെതിരെ 3-1ന് വിജയം പിടിച്ചു. ജപ്പാൻ ഐസ്ലൻഡിനെ ഒരു ഗോളിന് തോൽപ്പിച്ചു. ഖത്തറും സൗദിയും തോൽവി വഴങ്ങി. അയർലൻഡ് ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഇക്വഡോർ 2-1ന് സൗദി അറേബ്യയെ തോൽപ്പിച്ചു.

vachakam
vachakam
vachakam

സ്‌കോട്ട്‌ലൻഡ് കുറസാവോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചതും അമേരിക്ക സെനഗലിനെ 3-2ന് തോൽപ്പിച്ചതും സ്വിറ്റ്‌സർലൻഡ് ജോർദാനെ 4-1ന് കീഴടക്കിയതും വരുംപ്രകടനങ്ങളുടെ സൂചനകളായി. മറ്റു മത്സരങ്ങളിൽ കാനഡ ഉസ്‌ബെക്കിസ്ഥാനെ രണ്ട് ഗോളിന് കീഴടക്കി.

ഈജിപ്ത് റഷ്യയെ ഒരു ഗോളിന് തോൽപ്പിച്ചു. ഇറാഖ് അൻഡോറയെ ഒരു ഗോളിന് തോൽപ്പിച്ചു. യുക്രൈൻ പോളണ്ടിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. ചെക്കിയ കൊസോവോയെ 2-1ന് തോൽപ്പിച്ചു. മെക്‌സിക്കോ ഓസ്‌ട്രേലിയയെ ഒരു ഗോളിന് തോൽപ്പിച്ചു. തുർക്കി നോർത്ത് മാസിഡോണിയയെ നാല് ഗോളിന് തോൽപ്പിച്ചു. ഓസ്ട്രിയ ടുണീഷ്യയെ ഒരു ഗോളിന് തോൽപ്പിച്ചു. വെയ്ൽസും ഘാനയും ഓരോ ഗോളടിച്ച് സമനില പാലിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam