ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ

MARCH 8, 2026, 9:47 AM

ഇന്ത്യയുടെ ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടന്നു. സെമിയിൽ കാനഡയുടെ വിക്ടർ ലായിയെ 21-16, 18-21, 21-15ന് തോൽപ്പിച്ചു.

ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെൻ വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ വിക്ടർ ലായിയെ മികച്ച പ്രകടനത്തിലൂടെയാണ് ലക്ഷ്യ മറികടന്നത്.

നാളെ ഫൈനലിൽ ചൈനീസ് തായ്‌പേയ് താരം ലിൻ ചുൻയിയെയാണ് ലക്ഷ്യ സെൻ നേരിടുന്നത്. രണ്ടാം തവണയാണ് ഇരുപത്തിനാലുകാരൻ ഫൈനലിലെത്തുന്നത്. 1980ൽ പ്രകാശ് പദുക്കോണും 2001ൽ പുല്ലേല ഗോപിചന്ദും ജേതാവായിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam