താനെ: ബി.സി.സി.ഐ അണ്ടർ19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം 316 റൺസിന് നാഗാലാൻഡിനെ കീഴടക്കി. ടൂർണമെന്റിന്റെ ചരിത്രത്തിലെ റെക്കോർഡ് ചേസാണിത്. സ്‌കോർ: കേരളം 377/7. നാഗാലാൻഡ് 61/10. കേരളത്തിനായി ശ്രദ്ധ സുമേഷ് (127) സെഞ്ച്വറി നേടി.
കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാൻഡ് 27.5 ഓവറിൽ 61 റൺസിന് ഓൾ ഔട്ടായി.
സെഞ്ച്വറി നേടിയ ശ്രദ്ധ സുമേഷിന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് കേരളത്തിന് മികച്ച വിജയമൊരുക്കിയത്. 316 റൺസിന്റെ വിജയമാർജിനും ടൂർണ്ണമെന്റിന്റെ ചരിത്രത്തിലെ പുതിയൊരു റെക്കോർഡാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
