സലാഹുദ്ദീൻ അദ്‌നാനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി

FEBRUARY 3, 2026, 7:07 AM

മലയാളി താരം സലാഹുദ്ദീൻ അദ്‌നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ നിന്നാണ് ഈ വിങ്ങർ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മുമ്പ് ബ്ലാസ്റ്റേഴ്‌സ് യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീന്റെ പഴയ തട്ടകത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയാണിത്, സലാഹുദ്ദീന്റെ വരവ് ടീമിന്റെ ആക്രമണനിരയ്ക്ക് പുതിയ ഉണർവ് നൽകും.

വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും ആണ് വിങ്ങുകളിൽ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നത്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ടീമിന്റെ മുന്നേറ്റങ്ങളിൽ ഗുണകരമാകും.

സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി:

vachakam
vachakam
vachakam

'സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കഠിനാധ്വാനം ചെയ്യാൻ താല്പര്യമുള്ള യുവതാരമാണ് അദ്ദേഹം. ഞങ്ങളോടൊപ്പം വളരാനും ടീമിന് മികച്ച സംഭാവനകൾ നൽകാനും അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.'

സലാഹുദ്ദീൻ അദ്‌നാനെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന സീസണിൽ എല്ലാവിധ ആശംസകളും കേരള ബ്ലാസ്റ്റേഴ്‌സ് നേരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam