400 അന്താരാഷ്ട്ര മത്സരങ്ങൾ! അപൂർവ റെക്കോർഡുമായി ജോസ് ബട്ട്ലർ

JANUARY 28, 2026, 3:50 AM

ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിൽ അപൂർവ റെക്കോർഡുമായി ഇം​ഗ്ലണ്ട് താരം ജോസ് ബട്ട്ലർ. 400 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന രണ്ടാമത്തെ ഇം​ഗ്ലീഷ് കളിക്കാരനായി ബട്‌ലർ മാറി.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്‌സണിന് തൊട്ടുപിന്നിലായി ബട്ലറുടെ സ്ഥാനം. രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടി പാഡ് അണിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ബട്ലർ മാറും. 401 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ആൻഡേഴ്സൺ 991 വിക്കറ്റ് നേടി.

ടെസ്റ്റ്, ഏകദിനം, ടി20 ഫോർമറ്റുകളിലായിട്ടാണ് ബട്ലറുടെ നേട്ടം. ഇത്രയും മത്സരങ്ങളിൽ നിന്നായി 14 സെഞ്ച്വറികൾ ഉൾപ്പെടെ 12,291 റൺസ് ബട്ലർ നേടി. 57 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 31.94 ശരാശരിയിൽ 2,907 റൺസ് നേടി. രണ്ട് സെഞ്ച്വറിയും 18 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു. വൺ ഡേ ഫോർമാറ്റിൽ, 198 മത്സരങ്ങളിൽ നിന്ന് 39.11 ശരാശരിയിൽ 5,515 റൺസ് നേടി.

vachakam
vachakam
vachakam

11 സെഞ്ച്വറിയും 29 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നതാണ് ഏകദിന കരിയർ. 144 ടി20 മത്സരങ്ങളിൽ നിന്ന് 35.49 ശരാശരിയിൽ 3,869 റൺസ് അദ്ദേഹം നേടി. ഒരു സെഞ്ച്വറിയും 28 അർദ്ധസെഞ്ച്വറിയും ഉൾപ്പെടെയാണ് റൺവേട്ട.

രണ്ടുതവണ ഐസിസി ലോക കിരീടം നേടിയിട്ടുള്ള ബട്‌ലർ, ഫെബ്രുവരി 7 ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലും കളിക്കും. ഹാരി ബ്രൂക്കാണ് ഇം​ഗ്ലീഷ് ക്യാപ്റ്റൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam