മെക്‌സിക്കോയ്‌ക്കെതിരെയുള്ള പ്രീ ക്വാർട്ടർ വിജയാഘോഷത്തിന് പിന്നാലെ സീനിയർ താരം ജോർദാൻ ഹെൻഡേഴ്‌സണ് പരിക്ക്.
ഗോൾ നേടിയതിന് പിന്നാലെ പരസ്യബോർഡുകൾ ചാടിക്കടന്ന് ഇംഗ്ലണ്ട് താരങ്ങൾ വിജയാഘോഷം നടത്തിയിരുന്നു. ഇതിന് ശേഷം ഡഗ് ഔട്ടിലേക്ക് തിരിച്ചുപോവാൻ വേണ്ടി പരസ്യബോർഡ് ചാടികടക്കുന്നതിനിടെ കൈ വഴുതിയാണ് ഹെൻഡേഴ്‌സൺ താഴെ വീണത്.
കൈത്തണ്ടയ്ക്ക് പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിന്റെ സഹായത്തോടെയാണ് പുറത്തേക്ക് കൊണ്ടുപോയത്. ഹെൻഡേഴ്‌സന്റെ പരിക്ക് സാരമുള്ളതാണെന്നാണ് പരിശീലകൻ തോമസ് ടുഷേൽ മാധ്യമങ്ങളോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
