മധ്യപ്രദേശിനെ 56 റൺസിന് കീഴടക്കി ജമ്മു കശ്മീർ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലിൽ. രണ്ട് ഇന്നിംഗ്‌സുകളിലും മധ്യപ്രദേശിന്റെ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ ആഖിബ് നബിയാണ് ജമ്മു കശ്മീരിന്റെ വിജയത്തിന്റെ പ്രധാന ശിൽപി. 12 വിക്കറ്റുകൾ വീഴ്ത്തി നബി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ രഞ്ജി ട്രോഫിയിൽ ടോപ് 5 വിക്കറ്റ് നേട്ടക്കാരിൽ ഇടം നേടിയ ഏക സീമർ ആണ് നബി, സീസണിൽ 46 വിക്കറ്റുകൾ നേടി. ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചതിന് 67 വർഷങ്ങൾക്കു ശേഷമാണ് ജമ്മു കശ്മീർ രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിക്കുന്നത്.
നാലാംദിനത്തിൽ 87ന് അഞ്ച് എന്ന നിലയിൽ തുടങ്ങിയ മധ്യപ്രദേശിന് ജയിക്കാൻ 204 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ മത്സരം തുടങ്ങി ആദ്യ അര മണിക്കൂറിനുള്ളിൽ തന്നെ വൈസ് ക്യാപ്ടൻ വെങ്കടേഷ് അയ്യരെ അവർക്ക് നഷ്ടമായി. ആര്യൻ പാണ്ഡെയും കുൽദീപ് സെന്നും അടങ്ങിയ അവസാന വിക്കറ്റ് ജോഡി 23 റൺസ് കൂട്ടിച്ചേർത്ത് ജമ്മു കശ്മീരിനെ ഒരു ഘട്ടത്തിൽ പ്രതിരോധത്തിലാക്കിയെങ്കിലും, യുധ്വീർ സിംഗ് ആര്യൻ പാണ്ഡെയെ ക്ലീൻ ബൗൾഡ് ചെയ്ത് ജമ്മു കശ്മീരിന് വിജയമുറപ്പിച്ചു. ആദ്യ ഇന്നിങ്‌സിൽ ഏഴ് വിക്കറ്റ് നേടിയ ആഖിബ് നബി രണ്ടാം ഇന്നിങ്‌സിൽ അഞ്ചുവിക്കറ്റ് സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്‌സിൽ 194 റൺസിന് പുറത്തായ ജമ്മു കശ്മീർ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരവാണ് നടത്തിയത്. പക്ഷേ ആഖിബ് നബിയുടെ തകർപ്പൻ പ്രകടനത്തിൽ അവർക്ക് 42 റൺസിന്റെ നേരിയ ലീഡ് നേടാനായി. രണ്ടാം ഇന്നിങ്‌സിൽ ജമ്മു കശ്മീരിന് തുടക്കം പാളി. 75ന് അഞ്ച് എന്ന നിലയിൽനിന്ന് അബിദ് മുഷ്താഖിന്റെയും (41), വൻശ്രാജ് ശർമ്മയുടെയും (54*) പ്രകടന മികവിൽ 248ൽ എത്തിക്കാനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
