ഐ.പി.എൽ 19-ാം സീസൺ മാർച്ച് 28ന്, ആദ്യമത്സരം - റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരു Vs സൺറൈസേഴ്‌സ് ഹൈദരാബാദ്

MARCH 28, 2026, 4:55 AM

ഇന്ത്യൻ പ്രീമിയർ ലീഗ് പത്തൊൻപതാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് കളി. ഐ.പി.എല്ലിലെ കന്നിക്കിരീടം നിലനിർത്താനാണ് ആർ.സി.ബി ശ്രമിക്കുക. കിരീടം വീണ്ടെടുക്കാൻ ഹൈദരാബാദും. ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നതിന്റെ ആനൂകൂല്യമുണ്ട് ആർ.സി.ബിക്ക്. ചാമ്പ്യൻമാരുടെ റൺസ് പ്രതീക്ഷ ഫിൽ സാൾട്ട്, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പടിധാർ, ജിതേഷ് ശർമ, ടിം ഡേവിഡ് എന്നിവരിൽ. ക്രുനാൽ പാണ്ഡ്യയുടേയും റൊമാരിയോ ഷെപ്പേഡിന്റെയും വെങ്കടേഷ് അയ്യരുടെയും ഓൾറൗണ്ട് മികവും കരുത്താവും.

അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച് ക്ലാസൻ. ഈ വെടിക്കെട്ട് ടോപ് ഓർഡറിൽ രണ്ടുപേരെങ്കിലും ക്രീസിലുറച്ചാൽ ഹൈദരാബാദ് സുരക്ഷിതരാവും. നിതീഷ് കുമാർ റെഡ്ഡിയും ലിവിംഗ്സ്റ്റണും സ്‌കോർബോർഡിന് വേഗം നൽകാൻ കെൽപുള്ളവർ. ഇരുടീമിന്റേയും ആശങ്ക ബൗളിംഗ് നിരയുടെ കരുത്തിൽ. ഓസീസ് പേസർമാരായ പാറ്റ് കമ്മിൻസ് ഹൈദരാബാദ് നിരയിലും ജോഷ് ഹെയ്‌സൽവുഡ് ബംഗ്‌ളൂരു നിരയിലും ഉണ്ടാവില്ല. കമ്മിൻസിന്റെ അഭാവത്തിൽ ഹൈദരാബാദിനെ നയിക്കുന്നത് ഇഷാൻ കിഷൻ.

vachakam
vachakam
vachakam

നേർക്കുനേർ കണക്കിൽ മുന്നിൽ ഹൈദരാബാദ്. ഇതുവരെ ഏറ്റുമുട്ടിയ 25 കളിയിൽ ഹൈദരാബാദ് പതിനാലിലും ബംഗ്‌ളുരു പതിനൊന്നിലും ജയിച്ചു. ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ ശരാശരി സ്‌കോർ 166 റൺസ്. ബൗണ്ടറി ലൈനിലേക്കുള്ള ദൂരക്കുറവും ബൗളർമാർക്ക് വെല്ലുവിളി.

ഉദ്ഘാടന ചടങ്ങുകളില്ല

ഐ.പി.എൽ പത്തൊൻപതാം സീസണ് തുടക്കമാവുക പതിവ് ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെ. മുൻ വർഷങ്ങളിലെല്ലാം ബോളിവുഡ് താരങ്ങളുടെ പാട്ടും നൃത്തവും ലേസർ ഷോയും ഉദ്ഘാടന ചടങ്ങിൽ ഉണ്ടാവാറുണ്ട്. റോയൽ ലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിന്റെ വിജയാഘോഷത്തിനിടെ കഴിഞ്ഞവർഷം പതിനൊന്നുപേർ മരിച്ച പശ്ചാത്തലത്തിലാണ് ഇക്കുറി ഉദ്ഘാടന ചടങ്ങുകൾ വേണ്ടെന്ന് തീരുമാനിച്ചത്. പകരം മേയ് 31ന് നടക്കുന്ന ഫൈനലിന് മുൻപ് വിപുലമായ പരിപാടികൾ നടത്താനാണ് ബി.സി.സി.ഐയുടെ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam