ഇന്റർ മിയാമി എന്റെ അവസാന ക്ലബായിരിക്കും :മെസ്സി

JUNE 14, 2024, 2:13 PM

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് മുന്നിൽ വമ്പൻ പ്രഖ്യാപനവുമായി ലയണൽ മെസ്സി. അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബായ ഇന്റർ മിയാമിയിൽ തന്നെ വിരമിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മെസ്സി.

'' ഫുട്ബാളിനോട് വിടപറയാൻ ഞാൻ തയ്യാറായിട്ടില്ല. പരിശീലനവും മത്സരങ്ങളുമെല്ലാം ആസ്വദിക്കുന്നു. എല്ലാം കഴിയാറായോ എന്ന ഭയം എനിക്കുണ്ട്. ഇന്റർ മിയാമി എന്റെ അവസാന ക്ലബായിരിക്കും'' മെസ്സി പറഞ്ഞു.

2004 മുതൽ 2021 വരെയുള്ള ബാഴ്‌സലോണയിലെ ഇതിഹാസ കരിയറിന് പിന്നാലെ 2021ലാണ് മെസ്സി ഫ്രഞ്ച് ഭീമൻമാരായ പി.എസ്.ജിക്കൊപ്പം ചേർന്നത്. എന്നാൽ രണ്ട് സീസണുശേഷം പാരിസ് വിട്ട മെസ്സി 2023ൽ ഇന്റർ മിയാമിക്കൊപ്പം ചേർന്നു. ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വറ്റ്‌സ് അടക്കമുള്ള ബാഴ്‌സയിലെ മെസ്സിയുടെ സഹതാരങ്ങൾ അവിടെയുണ്ട്. ജൂൺ 24ന് മെസ്സിക്ക് 37 വയസ്സ് തികയും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam