അഹമ്മദാബാദിലെ ഇകെഎ അരീനയിൽ നടന്ന എഎഫ്‌സി അണ്ടർ17 ഏഷ്യാകപ്പ് സൗദി അറേബ്യ 2026ന്റെ ഗ്രൂപ്പ് ഡി യോഗ്യതാ മത്സരത്തിൽ ഇറാനെ 2-1ന് പരാജയപ്പെടുത്തി ഇന്ത്യയുടെ യുവനിര അണ്ടർ 17 ഏഷ്യൻ കപ്പിന് യോഗ്യത നേടി.
ഇന്ത്യയ്ക്ക് വിജയം അനിവാര്യമായിരുന്ന ഈ കടുത്ത പോരാട്ടത്തിൽ, തുടക്കത്തിലെ തിരിച്ചടി മറികടന്ന് ശക്തമായ തിരിച്ചുവരവ് നടത്തുകയും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
19-ാം മിനിറ്റിൽ അമിർറേസ വാലിപൂർ നേടിയ ഗോളിലൂടെ ഇറാൻ ആദ്യ ലീഡ് നേടി. എന്നാലും, ഇന്ത്യ പതറാതെ മുന്നോട്ട് പോവുകയും ആദ്യ പകുതിയുടെ അധിക സമയത്ത് ഇന്ത്യയുടെ കഠിനാധ്വാനത്തിന് ഫലം കണ്ടു. ക്യാപ്ടൻ ദല്ലാൽമുൻ ഗാംഗ്‌തെ പെനാൽറ്റിയിലൂടെ സമനില ഗോൾ നേടി.
സ്‌കോർ തുല്യമായതോടെ, നിർണ്ണായകമായ വിജയത്തിനായി ഇന്ത്യ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു. അതിന്റെ ഫലമായി 52-ാം മിനിറ്റിൽ യോഗ്യതാ റൗണ്ടുകളിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗുൺലൈബ വാങ്‌ഖൈരക്പം, ഗോളോടെ 2-1ന് ഇന്ത്യയെ മുന്നിലെത്തിച്ചു. അതിനുശേഷം ഇന്ത്യ അച്ചടക്കത്തോടെ പ്രതിരോധം തീർക്കുകയും ഇറാനിയൻ ആക്രമണങ്ങൾ തടയുകയും ചെയ്തുകൊണ്ട് അവസാന വിസിൽ വരെ ലീഡ് നിലനിർത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
