ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലൻഡ് പര്യടനത്തിന്റെ മത്സരക്രമം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പുറത്തുവിട്ടു.
ഇന്ത്യയുടെ ഓൾഫോർമാറ്റ് (ടെസ്റ്റ്, ഏകദിനം, ടി20) ടൂർ ഉൾപ്പെടുന്ന പരമ്പരകളുടെ മത്സരക്രമമാണ് ന്യൂസിലൻഡ് പുറത്തുവിട്ടത്.
ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ടി20, അഞ്ച് ഏകദിനങ്ങൾ, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. മത്സരങ്ങളുടെ എണ്ണത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരമ്പരയായിരിക്കും ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു സമ്പൂർണ്ണ പരമ്പരയ്ക്കായി ന്യൂസിലൻഡിലെത്തുന്നത്. 2019ന് ശേഷം ആദ്യമായാണ് ഇന്ത്യ അവിടെ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. ഇതിന് പുറമെ 7 വർഷത്തിനുശേഷമാണ് ഇന്ത്യ 5 മത്സരങ്ങളടങ്ങിയ ഒരു ഏകദിന പരമ്പരയിൽ കളിക്കുന്നത് എന്ന പ്രത്യേകതയും പരമ്പരക്കുണ്ട്.
ഇന്ത്യ - ന്യൂസിലൻഡ് പരമ്പരയുടെ പൂർണ്ണ വിവരങ്ങൾ:
ടി20 പരമ്പര
ഏകദിന പരമ്പര
ടെസ്റ്റ് പരമ്പര
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
