വുമൺസ് ടി20 ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു

MAY 25, 2026, 9:09 AM

ഐ.സി.സി വുമൺസ് ടി20 ലോകകപ്പിനായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഏറെ പ്രതീക്ഷകളോടെയാണ് ലോകകപ്പിനായി ഒരുങ്ങുന്നത്. മുംബൈയിൽ നിന്ന് യാത്രതിരിച്ച ടീമിന് ആവേശകരമായ യാത്രയയപ്പാണ് ആരാധകർ നൽകിയത്.

ഇംഗ്ലണ്ടും വെയിൽസും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 12 മുതൽ ജൂലൈ 5 വരെയാണ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് ശക്തരായ എതിരാളികളെയാണ് നേരിടേണ്ടത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, നെതർലൻഡ്‌സ് എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ 14ന് പാകിസ്ഥാനെതിരെയാണ്. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ പോരാട്ടം ടൂർണമെന്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. തുടർന്ന് നെതർലൻഡ്‌സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവർക്കെതിരെയും ഇന്ത്യ മത്സരിക്കും.

vachakam
vachakam
vachakam

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയും കളിക്കും. ലോകകപ്പിനുള്ള അവസാന തയ്യാറെടുപ്പായാണ് ഈ പരമ്പരയെ ടീം കാണുന്നത്. 2025ലെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ മറ്റൊരു ഐ.സി.സി ട്രോഫിയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇക്കുറി ഇറങ്ങുന്നത്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരായ ചരിത്രപരമായ ടി20 പരമ്പര ജയം ടീമിന് ആത്മവിശ്വാസം നൽകിയെങ്കിലും, ദക്ഷിണാഫ്രിക്കക്കെതിരായ 4-1 പരാജയം ചില ആശങ്കകളും ഉയർത്തിയിട്ടുണ്ട്.

സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവരുൾപ്പെടുന്ന ശക്തമായ ബാറ്റിംഗ് നിരയും ദീപ്തി ശർമ, രേണുക സിംഗ്, ശ്രേയങ്ക പാട്ടീൽ എന്നിവരടങ്ങിയ ശക്തമായ ബൗളിംഗ് വിഭാഗവും ഇന്ത്യയ്ക്കുണ്ട്. ശ്രീചരണി, ക്രാന്തി കൗഡ്, നന്ദിനി ശർമ എന്നിവരടങ്ങിയ യുവതാരനിരയും ഇത്തവണ ഇന്ത്യയ്ക്കുണ്ട്.

ഇന്ത്യയുടെ വനിതാ ടി20 ലോകകപ്പ് സ്‌ക്വാഡ് : ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ദാന, ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗ്‌സ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ശ്രീചരണി, യസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, അരുന്ധതി റെഡ്ഡീ, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടിൽ, രാധ യാദവ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam