ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക്

JULY 3, 2026, 4:09 AM

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുന്നു. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയുടെ തിയതികളും വേദികളും ബി.സിസി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഐ.സി.സി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2026-27 സൈക്കിളിന്റെ ഭാഗമായാണ് ഈ പരമ്പര സംഘടിപ്പിക്കുന്നത്.

പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാൾ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിലാണ് നടക്കുക. രണ്ട് മത്സരങ്ങളും പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് ആരംഭിക്കുന്നത്.

2017ലായിരുന്നു ഇന്ത്യ അവസാനമായി ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിച്ചത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ അന്ന് ഇന്ത്യ 3-0ന് പരമ്പര തൂത്തുവാരിയിരുന്നു. അന്ന് കളിച്ച ടീമിൽ നിന്ന് കെ.എൽ.രാഹുലും കുൽദീപ് യാദവും മാത്രമാണ് നിലവിലെ ടെസ്റ്റ് ഫോർമാറ്റിൽ സജീവമായിട്ടുള്ളത്. ബാക്കി താരങ്ങളെല്ലാം ശ്രീലങ്കൻ മണ്ണിൽ പുതുമുഖങ്ങളായാകും ഇറങ്ങുക.

vachakam
vachakam
vachakam

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിലേറ്റ തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയാണിത്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഈ പരമ്പരയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.

നിലവിലെ ഡബ്ല്യു.ടി.സി സൈക്കിളിൽ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാകുകയും വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തുകയും ചെയ്ത ഇന്ത്യയ്ക്ക്, പട്ടികയിൽ മുന്നിലെത്താൻ ഈ പരമ്പരയിലെ വിജയം അനിവാര്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam