ഫിഫ ഏഷ്യൻ കപ്പ് 2026 ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിന് ഔദ്യോഗിക ക്ഷണം ലഭിച്ചേക്കും

MAY 8, 2026, 7:56 AM

ആദ്യമായി സംഘടിപ്പിക്കുന്ന ഫിഫ ഏഷ്യൻ കപ്പ് 2026ലേക്ക് ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിന് ഔദ്യോഗിക ക്ഷണം ലഭിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ഇന്ത്യക്കൊപ്പം ചൈനയെയും ടൂർണമെന്റിലേക്ക് ക്ഷണിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്വാലാലംപൂരിൽ നടന്ന 47-ാമത് ആസിയാൻ ഉച്ചകോടിയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് ഈ പുതിയ ടൂർണമെന്റ് പ്രഖ്യാപിച്ചത്. നേരത്തെ ആസിയാൻ ഫുട്‌ബോൾ ഫെഡറേഷൻ സംഘടിപ്പിച്ചിരുന്ന ടൂർണമെന്റ് ഇനി മുതൽ ഫിഫയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നടക്കുക.

2026 സെപ്തംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഇന്റർനാഷണൽ വിൻഡോയിലാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ രണ്ട് ഡിവിഷനുകളിലായി 14 ടീമുകളാണ് ഇതിൽ മത്സരിക്കുക. നിലവിൽ ലോക റാങ്കിംഗിൽ 136-ാം സ്ഥാനത്തുള്ള ഇന്ത്യ, ഒന്നാം ഡിവിഷനിലായിരിക്കും മത്സരിക്കാൻ സാധ്യത. തായ്‌ലൻഡ് (93), ചൈന (94), വിയറ്റ്‌നാം (99), ഇന്തോനേഷ്യ (122), ഫിലിപ്പീൻസ് (135), മലേഷ്യ (138), സിംഗപ്പൂർ (147) എന്നീ ടീമുകൾക്കൊപ്പമായിരിക്കും ഇന്ത്യയുടെ പോരാട്ടം.

ഒന്നാം ഡിവിഷനിൽ വിജയികളാകുന്നവർക്ക് ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനത്തുകയായി ലഭിക്കും. കൂടാതെ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ ടീമിനും 1,25,000 യുഎസ് ഡോളർ വീതം പങ്കാളിത്ത ഫീസായും നൽകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam