ഇന്ത്യൻ ട്വന്റി 20 ടീമിൽ സ്ഥാനം നിലനിർത്തി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരന്പരയ്ക്കുള്ള ടീമിൽ സഞ്ജു ഇടംപിടിച്ചു.
സൂര്യ കുമാർ യാദവ് നയിക്കുന്ന ടീമിൽ പരിക്ക് ഭേദമായി വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഹാർദിക് പണ്ഡ്യയും തിരിച്ചെത്തി.
ജസ്പ്രീത് ബുംറ, തിലക് വർമ , കുൽദീപ് യാദവ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ചൊവ്വാഴ്ചയാണ് തുടക്കമാവുക.
ഓസ്‌ട്രേലിയയിൽ നടന്ന ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെയാണ് ഇന്ത്യ ഏറെക്കുറെ നിലനിർത്തിയത്. കഴിഞ്ഞ മാസം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനിടെ ഗില്ലിന് പരുക്കേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
