ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിക്കറ്റെടുത്തശേഷമുള്ള ആഘോഷ പ്രകടനത്തിന്‍റെ പേരില്‍ ഇന്ത്യൻ പേസര്‍ ഹര്‍ഷിത് റാണയെ താക്കീത് ചെയ്ത് ഐസിസി.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിക്ൾ 2.5 പ്രകാരം എതിര്‍ താരത്തോടോ സപ്പോര്‍ട്ട് സ്റ്റാഫിനോടോ പ്രകോപനപരമായി പെരുമാറുകയോ മോശം ഭാഷ ഉപയോഗിക്കുകയോ ചെയ്തുവെന്ന കുറ്റത്തിനാണ് ഹര്‍ഷിത് റാണയെ ഐസിസി താക്കീത് ചെയ്തത്.
താക്കീതിന് പുറമെ മോശം പെരുമാറ്റത്തിന് ഒരു ഡീമെറിറ്റ് പോയന്‍റും ഐസിസി ഹര്‍ഷിതിന് ശിക്ഷയായി വിധിച്ചിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തിലെ 22-ാം ഓവറിലാണ് വിവാദ സംഭവം ഉണ്ടായത്.
ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിന്‍റെ വിക്കറ്റെടുത്തശേഷം ബ്രെവിസിന് അടുത്തെത്തി ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടിയതിനാണ് റാണയെ ഐസിസി ചെവിക്ക് പിടിച്ചത്.
ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന് മുന്നില്‍ റാണ തെറ്റ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കലില്ലാതെയാണ് ശിക്ഷ വിധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
