എന്നെ ആർ.സി.ബി ടീമിൽ നിന്നും പുറത്താക്കിയിട്ടില്ല: യാഷ് ദയാൽ

MAY 26, 2026, 4:18 AM

ലക്‌നൗ: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഭാഗമായിട്ടും ഇത്തവണത്തെ ഐ.പി.എൽ സീസണിൽ ടീമിനൊപ്പം ഇല്ലാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി പോക്‌സോ കേസിൽ കുടുങ്ങിയ ഇടം കൈയൻ പേസർ യഷ് ദയാൽ. തന്നെ ആർ.സി.ബി ടീമിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് തന്റെ തീരുമാനമല്ലെന്നും യഷ് ഒരു പോഡ് കാസ്റ്റിൽ വ്യക്തമാക്കി.

ആർ.സി.ബി എന്നെ പുറത്താക്കിയിട്ടില്ല. എനിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടുമില്ല. കാരണം അവർ എന്നെ ഇപ്പോഴും ടീമിന്റെ ഭാഗമായി കാണുന്നുണ്ടാകാം. ഈ സീസണിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ വ്യക്തിപരമായി തീരുമാനിച്ചിരുന്നില്ല. ഈ വെളിപ്പെടുത്തൽ വിവാദമായേക്കാം, പക്ഷേ തീരുമാനങ്ങൾ എല്ലായ്‌പ്പോഴും ടീം മാനേജ്‌മെന്റാണ് എടുക്കുന്നത്. ഈ സീസൺ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു, ഞാൻ അവിടെ ഉണ്ടായിരിക്കണമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്.

ടീമുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്നും ഡയറക്ടറുമായും ദിനേഷ് കാർത്തിക്കുമായും എപ്പോഴും ഫോണിൽ സംസാരിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ താരത്തിനെതിരെ രണ്ട് പോക്‌സോ കേസുകളാണ് നിലവിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam