സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ വിജയലക്ഷ്യമായ 118 റൺസ് 15-ാമത്തെ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ജയിച്ചിരുന്നു.
മത്സരത്തിൽ ഒരു ചരിത്രനേട്ടമാണ് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു വിക്കറ്റ് നേടിയാണ് ഹാർദിക് തിളങ്ങിയത്. ഇതോടെ ടി20യിൽ ഇന്ത്യക്കായി 100 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു. ടി20യിൽ 1000+ റൺസും 100+ വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ആയി മാറാനാണ് ഹാർദിക്കിന് സാധിച്ചത്.
ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരം കൂടിയാണ് ഹർദിക്. വീരൺദീപ് സിംഗ്, ഷാക്കിബ് അൽ ഹസൻ, സിക്കന്ദർ റാസ, മുഹമ്മദ് നബി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യൻ ബൗളിങ്ങിൽ ഹാർദിക്കിന് പുറമെ ഹർഷിദ് റാണ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ശിവം ദുബെയും ഒരു വിക്കറ്റ് നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
