സഞ്ജുവിനെയും കുടുംബത്തെയും സർക്കാർ ആദരിക്കും: എം.എ. ബേബി

MARCH 8, 2026, 11:31 PM

ന്യൂസിലൻഡിനെതിരായ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ കൈവരിച്ച ഉജ്ജ്വല വിജയം എല്ലാ ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെയും അഭിമാന നിമിഷമാണെന്ന് മുൻ മന്ത്രി എം.എ. ബേബി. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച ഈ വിജയത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം നിർണ്ണായകമായി.

നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു 'വെടിക്കെട്ട് ബാറ്റിംഗ്' ആണ് സഞ്ജു പുറത്തെടുത്തത്. കായിക പ്രതിഭ എന്നതിലുപരി മികച്ച കായിക സംസ്‌കാരത്തിന്റെ ഉടമയാണ് സഞ്ജുവെന്നും, വലിയ കളിക്കാരനാകുമ്പോഴും തന്റെ നാടിനെ മറക്കരുതെന്ന അച്ഛന്റെ ശിക്ഷണമാണ് അദ്ദേഹത്തെ മികച്ചൊരു മനുഷ്യനായി വളർത്തിയതെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

യഥാർത്ഥ പ്രതിഭകളെ പലപ്പോഴും അംഗീകരിക്കാത്ത ദൂഷ്യ പ്രവണതകൾ നിലനിൽക്കുന്നുണ്ടെങ്കിലും അതെയെല്ലാം അതിജീവിച്ചാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്.

vachakam
vachakam
vachakam

ന്യൂസിലൻഡിനോട് മുൻപ് നേരിട്ട തോൽവികൾക്ക് മറുപടി നൽകിക്കൊണ്ടുള്ള ഈ വിജയം ചരിത്രപരമായ ഒന്നാണ്. സഞ്ജു സാംസണിന്റെയും ഇന്ത്യൻ ടീമിന്റെയും ഈ തിളക്കമാർന്ന നേട്ടത്തിൽ സംസ്ഥാന സർക്കാർ അനുമോദനം അറിയിച്ചു.

സഞ്ജുവിനെയും കുടുംബത്തെയും ആദരിക്കുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും എം.എ. ബേബി വ്യക്തമാക്കി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam