അരങ്ങേറ്റ ലോകകപ്പിൽ ഗ്രൗണ്ടിൽ നിറഞ്ഞുകളിച്ചിട്ടും കുറസാവോയെ ഗോളിൽ മുക്കി ജർമനി. ഗ്രൂപ്പ് ഇയിലെ ആദ്യ മൽസരത്തിൽ കുറസാവോയ്‌ക്കെതിരെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം.
കായ് ഹാവെർട്‌സ്, ഫെലിക്‌സ് മെച്ച, നികോ ഷട്ടർബാക്, ജമാൽ മുസിയാല, നഥാനിയൽ ബ്രൗൺ, ഡെനിസ് ഉണ്ടാവ് എന്നിവരാണ് ജർമനിക്കായി ഗോളടിച്ചത്. കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് അത് നിലനിർത്താൻ കുറസാവോക്കായില്ല. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ജർമനി വരവറിയിച്ചിരുന്നു. ഹാവർട്‌സ് രണ്ടുതവണ ലക്ഷ്യംകണ്ടു. കുറസാവോയ്ക്ക് വേണ്ടി ലിവാനോ കൊമനൻസിയ ആശ്വാസ ഗോളടിച്ചു. ഒരുഘട്ടത്തിൽ സമനിലയായതിന് പിന്നാലെയാണ് ജർമനി ഗ്രൗണ്ടിൽ ഗോൾമഴ വർഷിപ്പിച്ചത്.
ആറാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും ഇരുപത്തിയൊന്നാം മിനിറ്റിൽ കുറസാവോ ഗോൾ മടക്കി ജർമനിയെ ഞെട്ടിച്ചിരുന്നു. ലീവാനോ കോമനൻസിയ ആയിരുന്നു കുറസാവോയ്ക്ക് വേണ്ടി ഗോൾ നേടിയത്. സമനില പിടിച്ച് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ച കുറസാവോയുടെ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. മുപ്പത്തിയെട്ടാം മിനിറ്റിൽ നിക്കോ ഷോൾട്ടർബക്ക് ജർമനിയുടെ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കിനിൽക്കെ കിട്ടിയ പെനാൽറ്റി ഹാവെർട്‌സ് വലയിലെത്തിക്കുമ്പോൾ ജർമനി ഏകദേശം വിജയമുറപ്പിച്ചിരുന്നു.
ഫെലിക്‌സ് നെമെച്ചെ(6), നിക്കോ ഷ്‌ളോട്ടർബെക്(38), കായ് ഹാവെർട്‌സ്(45+5, 88) ഇരട്ടഗോൾ സ്വന്തമാക്കി. ജമാൽ മുസിയാല(47), നഥാനിയേൽ ബ്രൗൺ(68), ഡെനിസ് ഉൻഡാവ്(78) എന്നിവരാണ് ഗോൾ സ്‌കോറർമാർ. 21 -ാം മിനിറ്റിൽ ലിവാനോ കൊമെനെൻസിയയിലൂടെ കുറസാവോ ആശ്വാസ ഗോൾ നേടി. കുറസാവോ ലോകകപ്പിൽ സ്വന്തമാക്കുന്ന ആദ്യ ഗോളാണിത്. ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ദ്വീപ് രാജ്യം ആദ്യമായാണ് ലോകകപ്പിലേക്കെത്തുന്നത്. ഐവറികോസ്റ്റ്, എക്വഡോർ എന്നിവർക്കെതിരെയാണ് ഇനി ജർമനിയുടെയും കുറസാവോയുടെയും മൽസരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
