ലോകകപ്പ് ടീമില്‍ സഞ്ജുവിന് വെല്ലുവിളിയായി 5 താരങ്ങള്‍

APRIL 17, 2024, 6:19 PM

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പിനായി പറക്കും. ഐപിഎല്‍ സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ തന്നെ ലോകകപ്പ് ടീമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച്‌ രാഹുല്‍ ദ്രാവിഡും ഒപ്പം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ ഇക്കാര്യം ചര്‍ച്ച നടത്തുകയും ചെയ്തു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എല്ലാ പൊസിഷനുകളിലും നിരവധി കളിക്കാർ അവസരങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. യുവത്വവും പരിചയസമ്പത്തും പരിഗണിച്ച ശേഷമായിരിക്കും അന്തിമ ടീം പ്രഖ്യാപനം. എന്നാൽ ടീം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് രോഹിത് ശർമ കോച്ചിനും സെക്ടറിനും കൃത്യമായ ആശയം നൽകിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർമാരാകുമെന്ന് റിപ്പോർട്ടുകൾ. യുവതാരങ്ങളായ ശുഭ്മാൻ ഗില്ലിനെയും യശ്വസി ജയ്‌സ്വാളിനെയും ബാക്കപ്പ് ഓപ്പണർമാരായി പരിഗണിക്കും. ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യത്തിലും വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലുമാണ് ടീമില്‍ അന്തിമ ധാരണയാകാനുള്ളത്. ഇതില്‍ വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലാണ് രോഹിത്തിന് കൂടുതല്‍ തലവേദനയുണ്ടാകുന്നത്.

vachakam
vachakam
vachakam

ഒരു കാലത്ത് നല്ല വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാർ ഇല്ലായിരുന്നു, എന്നാൽ ഇന്ന് കാര്യം അങ്ങനല്ല. ലോകകപ്പ് ടീമിലേക്ക് വിളിക്കപ്പെടുമെന്ന പ്രതീക്ഷയിൽ ആറ് കളിക്കാർ ഈ സ്ലോട്ടിനായി മത്സരിക്കുന്നു. മുൻനിരയിൽ മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് തിരിച്ചെത്തിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തും മികച്ച ഫോമിലാണ്. അന്തിമ ടീമിലെത്താനുള്ള പ്രധാന പോരാട്ടം ഇരുവരും തമ്മിലാണ്.

സീസണില്‍ സഞ്ജു സാംസണ്‍ മൂന്ന് ഹാഫ് സെഞ്ച്വറി നേടിക്കഴിഞ്ഞു. റണ്‍വേട്ടയില്‍ പന്തിനെക്കാള്‍ മുന്നിലാണ് താരം. ഇതിനെല്ലാം പുറമേ രാജസ്ഥാനെ ഉഗ്രനായി നയിക്കുകയും ചെയ്യുന്നു. ഏഴ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന്റെ ടീം തോല്‍വി വഴങ്ങിയത്.  

 ലോകകപ്പ് തുടങ്ങുമ്ബോള്‍ പ്രായം 39 ആകുമെങ്കിലും ദിനേശ് കാര്‍ത്തിക് തകര്‍ത്തടിക്കുകയാണ് ഐപിഎല്ലില്‍.  രോഹിത്തിന്റെ സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും മിന്നും ഫോമിലാണ്. ഇവര്‍ക്ക് പുറമേ ജിതേഷ് ശര്‍മ്മ, കെഎല്‍ രാഹുല്‍ എന്നിവരും അവസരം കാത്തിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam