ഇസ്രായേൽ ഫുട്‌ബോൾ അസോസിയേഷന് ഭീമമായ പിഴ ചുമത്തി ഫിഫ

MARCH 22, 2026, 3:58 AM

സൂറിച്ച് : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിനും വംശീയാധിക്ഷേപത്തിനും ഇസ്രായേൽ ഫുട്‌ബോൾ അസോസയേഷന് (ഐ.എഫ്.എ) ഭീമമായ പിഴ ചുമത്തി അന്താരാഷ്ട്ര ഫുട്‌ബോൾ സംഘടനയായ ഫിഫ. 1,50,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 1 കോടി 76 ലക്ഷം രൂപ) ആണ് ഫിഫ ഐ.എഫ്.എയ്ക്ക് പിഴവിധിച്ചത്. പലസ്തീൻ ഫുട്‌ബോൾ അസോസിയേഷന്റെ പരാതി അന്വേഷിച്ചാണ് ഫിഫ ഐ.എഫ്.എയ്ക്ക് പിഴവിധിച്ചത്.

ഇസ്രായേലിലെ പ്രമുഖ ക്ലബായ ബീത്താർ ജെറുശലേമിന്റെ ആരാധകർക്കിടയിലെ വംശീയ അധിക്ഷേപങ്ങൾ തടയുന്നതിൽ ഐ.എഫ്.എ പരാജയപ്പെട്ടെന്ന് ഫിഫ കണ്ടെത്തി. അറബ് താരങ്ങൾക്കെതിരെ ബീത്താറിന്റെ ആരാധകർ നടത്തുന്ന വംശീയാധിക്ഷേപവും ഫുട്‌ബോൾ വേദികളിൽ സൈനീകവും രാഷ്ട്രീയവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടഞ്ഞില്ല എന്നും ഫിഫ ചൂണ്ടിക്കാട്ടി.

പിഴ കൂടാതെ ഇസ്രായേൽ ദേശീയ ടീമിന്റെ അടുത്ത മൂന്ന് മത്സരങ്ങളിൽ വിവേചന വിരുദ്ധ ബാനർ സ്റ്റേഡിയത്തിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രചരിപ്പിക്കുകയും വേണം. എന്നാൽ വെസ്റ്റ് ബാങ്കിൽ ഫുട്‌ബോൾ ക്ലബുകളെ അനുവദിച്ചതിന് ഇസ്രായേലിനെ ഫിഫയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന പലസ്തീന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam