യൂറോ കപ്പ്: സ്‌കോട്‌ലൻഡിനെതിരെ ജർമ്മനിക്ക് വൻ വിജയം

JUNE 15, 2024, 10:47 AM

ജർമ്മനിയുടെ വൻ വിജയത്തോടെ യൂറോ കപ്പ് 2024ന് തുടക്കം. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ സ്‌കോട്‌ലൻഡിനെ നേരിട്ട ജർമ്മനി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ ജർമ്മനി മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നു. മത്സരത്തിന്റെ പത്താം മിനുട്ടിൽ ഫ്‌ളോരിയൻ വിയർട്‌സിലൂടെ ആണ് ജർമ്മനി ലീഡ് എടുത്തത്.

21കാരനായ വിയർട്‌സിന്റെ ഗോൾ വലതു വിങ്ങിൽ നിന്ന് കമ്മിച് നൽകിയ പാസിൽ നിന്നായിരുന്നു. ഈ ഗോൾ പിറന്ന് 9 മിനുട്ടിനകം ജർമ്മനി ലീഡ് ഇരട്ടിയാക്കി. ഇത്തവണ ജമാൽ മുസിയാല ആയിരുന്നു സ്‌കോറേ. പെനാൽറ്റി ബോക്‌സിന് അകത്തു നിന്നു ഹവേർട്‌സ് നൽകിയ ക്രോസ് മനോഹരമായി നിയന്ത്രിച്ച ശേഷം മുസിയാല തൊടുത്ത ഷോട്ട് സ്‌കോട്ട്‌ലൻഡ് ഗോൾ കീപ്പർ ആംഗുസ് ഗൺ കണ്ടുപോലുമില്ല.ആദ്യ പകുതിയുടെ അവസാനം ഒരു പെനാൽട്ടിയിലൂടെ ജർമ്മനി മൂന്നാം ഗോൾ നേടി.

സ്‌കോട്ടിഷ് ഡിഫൻഡർ റയാൽ പ്രോടിയസ് ചുവപ്പ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ഈ പെനാൾട്ടി കായ് ഹവേർട്‌സ് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിലും നിരവധി അവസരങ്ങൾ ജർമ്മനി സൃഷ്ടിച്ചു. 69-ാം മിനുട്ടിൽ ഫുൾകർഗിന്റെ പവർ ഫുൾ സ്‌ട്രൈക്ക് ജർമ്മനിയുടെ നാലാം ഗോളും പിറന്നു.

vachakam
vachakam
vachakam

ഇതിനു ശേഷം ഗുൾകർഗ് ഒരു ഗോൾ കൂടെ നേടി എങ്കിലും ആ ഗോൾ ഓഫ്‌സൈഡ് ആയിരുന്നു. മത്സരത്തിന്റെ 87-ാം മിനുട്ടിൽ റുദിഗറിന്റെ ഒരു സെൽഫ് ഗോൾ സ്‌കോട്‌ലന്റിന് ആശ്വാസമായി.

കളിയുടെ ഇഞ്ച്വറി ടൈമിൽ എമിറെ ചാൻ കൂടെ ഗോൾ നേടിയതോടെ ജർമ്മനിയുടെ ജയം പൂർത്തിയായി. ഇനി അടുത്ത മത്സരത്തിൽ ഹംഗറിയെ ആകും ജർമ്മനി നേരിടുക. സ്‌കോട്ട്‌ലൻഡ് സ്വിറ്റ്‌സർലാന്റിനെയും നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam