ബയേർ ലെവർകൂസിന്റെ പരിശീലകനായി എറിക് ടെൻ ഹാഗ്

MAY 26, 2025, 3:46 AM

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ബയേർ ലെവർകുസന്റെ മുഖ്യ പരിശീലകനായേക്കും. ഡച്ച് പരിശീലകന്റെ നിയമനം പൂർത്തിയാക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കുകയാണ് ബുണ്ടസ് ലീഗ ക്ലബ് ഇപ്പോൾ.

55 കാരനായ ടെൻ ഹാഗ് സാബി അലോൺസോയ്ക്ക് പകരക്കാരനായാണ് ലെവർകുസനിൽ എത്തുന്നത്. മോശം സീസണിനെ തുടർന്ന് 2024 ഒക്ടോബറിൽ യുണൈറ്റഡ് അദ്ദേഹത്തെ പുറത്താക്കിയതിന് ശേഷം ടെൻ ഹാഗ് വിശ്രമത്തിലായിരുന്നു.

യുണൈറ്റഡിൽ ടെൻ ഹാഗ് കാരബാവോ കപ്പും എഫ്എ കപ്പും നേടിയിരുന്നു. ഇതിനുമുമ്പ് അയാക്‌സിനൊപ്പം 2018-19 ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്തുകയും മൂന്ന് എറെഡിവിസി കിരീടങ്ങൾ നേടുകയും ചെയ്തു.

vachakam
vachakam
vachakam

പെപ് ഗ്വാർഡിയോള ക്ലബ്ബിന്റെ പരിശീലകനായിരുന്ന 2013 നും 2015 നും ഇടയിൽ ബയേൺ മ്യൂണിക്ക് II നെ പരിശീലിപ്പിച്ച ടെൻ ഹാഗിന്റെ ജർമ്മൻ ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam