ഏകദിനത്തിൽ ചരിത്ര നേട്ടവുമായി വെസ്റ്റ് ഇൻഡീസ്

MAY 27, 2025, 3:50 AM

ഏകദിന ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്. അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് അടിച്ചെടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 385 റൺസാണ്.
ഏകദിന ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്. നേരത്തെ 2019ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 389 റൺസാണ് വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റിൽ നേടിയ ഏറ്റവും ഉയർന്ന സ്‌കോർ.

അയർലൻഡിനെതിരെ മൂന്നാം ഏകദിനത്തിൽ 197 റൺസിന്റെ വിജയമാണ് വെസ്റ്റ് ഇൻഡീസ് നേടിയത്. 142 പന്തിൽ 170 റൺസ് നേടിയ കീസി കാർത്തിയുടെ പ്രകടനമാണ് വിൻഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഷായി ഹോപ്പ് 75 റൺസും ജസ്റ്റിൻ ഗ്രീവ്‌സ് 50 റൺസും നേടി. അയർലൻഡ് ബൗളിങ് നിരയിൽ ബാരി മഗ്രാത്തി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മഴയെതുടർന്ന് അയർലൻഡിന്റെ വിജയലക്ഷ്യം 46 ഓവറിൽ 363 റൺസായി ചുരുക്കിയിരുന്നു. എങ്കിലും 29.5 ഓവറിൽ 165 റൺസിൽ അയർലൻഡ് താരങ്ങൾ എല്ലാവരും പുറത്തായി. കേഡ് കാർമൈക്കൽ 48 റൺസെടുത്ത് ടോപ് സ്‌കോററായി. വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കാനും വിൻഡീസിന് സാധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam