ശനിയാഴ്ച നടന്ന കൂപ്പെ ഡി ഫ്രാൻസ് ഫൈനലിൽ സ്റ്റേഡ് ഡി റീംസിനെ 3-0ന് തകർത്തുകൊണ്ട് പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ചാമ്പ്യൻസ് ലീഗ് ഫൈനലിനായുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കി. നിലവിലെ ചാമ്പ്യന്മാർ സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന ആദ്യ പകുതിയിലെ മിന്നുന്ന പ്രകടനത്തോടെ ഈ സീസണിലെ മൂന്നാമത്തെ ആഭ്യന്തര കിരീടം നേടി.
ലിഗ് 1, ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടങ്ങൾ നേരത്തെ തന്നെ നേടിയ ലൂയിസ് എന്റിക്വെയുടെ ടീം, റീംസിനെ ഒന്നു പൊരുതാൻ പോലും സമ്മതിച്ചില്ല. ബ്രാഡ്‌ലി ബാർക്കോള രണ്ട് ഗോളുകൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. അഷ്രഫ് ഹക്കിമി ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മൂന്നാം ഗോൾ നേടി പി.എസ്.ജിക്ക് റെക്കോർഡ് 16-ാം ഫ്രഞ്ച് കപ്പ് കിരീടം ഉറപ്പിച്ചു.
കിക്കോഫിന് തൊട്ടുമുമ്പ് പ്രഖ്വാപിച്ച ക്വരത്‌സ്‌ഖേലിയക്ക് പകരം ഇറങ്ങിയ ഡെസിറെ ഡൂവെ നൽകിയ പാസുകളിൽ നിന്ന് 16, 19 മിനിറ്റുകളിൽ ബാർക്കോള ഗോൾ നേടി. പിന്നീട് ബാർക്കോള ഹാക്കിമിയുടെ ഗോളിന് വഴിയൊരുക്കി. ഇടവേളയ്ക്ക് രണ്ട് മിനിറ്റ് മുമ്പായിരുന്നു ഇത്.
രണ്ടാം പകുതിയിലും പി.എസ്.ജി ആധിപത്യം തുടർന്നു, റീംസിനെ ഒരവസരം പോലും കൊടുക്കാതെ അവരുടെ പകുതിയിൽ തന്നെ തളച്ചിട്ടു. ഗോൾകീപ്പർ യെഹ്‌വാൻ ഡിയൂഫിന് മികച്ച സേവുകൾ ഇല്ലായിരുന്നെങ്കിലും കൂടുതൽ ഗോളുകൾ പിറന്നേനെ.
ആഭ്യന്തര ട്രെബിൾ ഉറപ്പിച്ച പി.എസ്.ജി ഇപ്പോൾ അടുത്ത ശനിയാഴ്ച മ്യൂണിച്ചിൽ നടക്കുന്ന ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്