എന്നെ ടീമിൽ നിന്നും പുറത്താക്കാൻ ഒരു വ്യക്തി ആഗ്രഹിച്ചിരുന്നു: ചേതേശ്വർ പൂജാര

MAY 26, 2025, 9:01 AM

തന്റെ പുസ്തകമായ 'ദ ഡയറി ഓഫ് എ ക്രിക്കറ്റേഴ്‌സ് വൈഫ്; എ വെരി അൺയൂഷ്വൽ മെമ്മോയറി' ലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയുടെ ഭാര്യ പൂജ.

ഇന്ത്യയുടെ ഏറ്റവും വിശ്വസനീയനായ ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായി മാറിയ തന്റെ ഭർത്താവിന്റെ യാത്രയാണ് പൂജ പുസ്തകത്തിൽ വിവരിക്കുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് താഴേക്ക് പോയി. ടീം യുവതാരങ്ങളെ തിരയുകയായിരുന്നു. എന്നിരുന്നാലും, ഓസ്‌ട്രേലിയയിൽ അദ്ദേഹം കാഴ്ചവച്ച പ്രകടനങ്ങൾ, അത്രപെട്ടെന്ന് മറക്കാവുന്നതല്ല. പ്രത്യേകിച്ച് ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയ 2018-19 പര്യടനം. 

vachakam
vachakam
vachakam

എന്നാൽ ആ പരമ്പരയിൽ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇതൊന്നും താരം അറിഞ്ഞിരുന്നില്ല. എന്നാൽ അവിചാരിതമായി ഇത് സംബന്ധിച്ച ഒരു ഫോൺ സംഭാഷണം കേൾക്കാനിടയായപ്പോൾ പൂജാരയ്ക്ക് അത് വിശ്വസിക്കാനായില്ല. തന്നെ ടീമിൽ നിന്നും പുറത്താക്കാൻ ഒരു വ്യക്തി ആഗ്രഹിച്ചിരുന്നതായി പൂജാര ഭാര്യയോട് വെളിപ്പെടുത്തിയിരുന്നു. ഇത് പൂജയുടെ പുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാദങ്ങൾ സൃഷ്ടിക്കാൻ താല്പര്യമില്ലാത്തതിനാൽ വ്യക്തിയുടെ പേര് ഇരുവരും വെളിപ്പെടുത്താൻ തയ്യാറായില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam