ലാഹോർ : പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഫൈനലിൽ ക്വെറ്റ ഗ്വാഡിയേറ്റേഴ്‌സിനെതിരെ തോൽവിയിലേക്കു നീങ്ങുകയായിരുന്ന ലാഹോർ ക്വാലാൻഡേഴ്‌സിന് നാടകീയ ജയം സമ്മാനിച്ച് പാക്ക് വംശജൻ കൂടിയായ സിംബാബ്‌വെ താരം സിക്കന്ദർ റാസ.
ഇംഗ്ലണ്ടിൽ സിംബാബ്‌വെയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കുകയായിരുന്ന റാസ അതുകഴിഞ്ഞ് പി.എസ്.എൽ ഫൈനലിന്റെ ടോസിന് 10 മിനിട്ടു മാത്രം മുൻപാണ് ഓടിപ്പിടിച്ച് മത്സരവേദിയായ ലാഹോറിലെത്തിയത്. ആദ്യം ബാറ്റു ചെയ്ത ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണെടുത്തത്.
മറുപടി ബാറ്റിങ്ങിൽ ഒരു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിലാണ് ലാഹോർ ക്വാലാൻഡേഴ്‌സ് വിജയലക്ഷ്യം മറികടന്നത്. എന്നാൽ ഒരു ഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ട ലാഹോറിന്, സിക്കന്ദർ റാസയുടെ കടന്നാക്രമണമാണ് നാടകീയ വിജയം സമ്മാനിച്ചത്.
20 പന്തുകളിൽ 57 റൺസ് വേണ്ടിയിരുന്നപ്പോൾ ക്രീസിലെത്തിയ സിക്കന്ദർ ഏഴുപന്തുകളിൽ 22 റൺസാണ് നേടിയത്. 31 പന്തിൽ 62 റൺസ് നേടിയ കുശാൽ പെരേരയും സിക്കന്ദറും ചേർന്ന് ലാഹോറിന് വിജയമൊരുക്കി. സിക്കന്ദറാണ് വിജയറൺ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്