40 വയസ്സ് വരെ ഫുട്ബോൾ കളിക്കുമെന്ന് ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാ . ഭാവിയിൽ സൗദി ലീഗിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ലിവർപൂൾ താരം പറഞ്ഞു.
കഴിഞ്ഞ സീസണിൽ റെഡ് ഡെവിൾസിന്റെ പ്രീമിയർ ലീഗ് കിരീട വിജയത്തിൽ സലാ നിർണായക പങ്ക് വഹിച്ചു. ലീഗിലെ ടോപ് സ്കോററും പ്രീമിയർ ലീഗ് കളിക്കാരനുമായി. താരം 29 ഗോളുകൾ നേടുകയും 18 അസിസ്റ്റുകളും നൽകുകയും ചെയ്തു.
ലിവർപൂളുമായുള്ള കരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ താരം സൗദി പ്രോ ലീഗിലേക്ക് പോകുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. വലിയ ഓഫറുകളുമായി സൗദി ക്ലബ്ബുകൾ താരത്തെ പിന്തുടരുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ക്ലബുമായി താരം പുതിയ കരാറിലെത്തിയത്. മനസ്സ് പറയുമ്പോൾ കളി അവസാനിപ്പിക്കുമെന്ന് ഈജിപ്ഷ്യൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സലാഹ് പറഞ്ഞു. ‘എന്നോട് അഭിപ്രായം ചോദിച്ചാൽ, 39-40 വയസ്സുവരെ കളിക്കുമെന്ന് പറയും, പക്ഷേ അതിനുമുമ്പ് നിർത്തണമെന്ന് മനസ്സ് പറഞ്ഞാൽ അവസാനിപ്പിക്കും.
ഒരുപാട് കാര്യങ്ങൾ നേടി’ -താരം വ്യക്തമാക്കി. ലിവർപൂളുമായുള്ള കരാർ കാലാവധി അവസാനിച്ചതിനു പിന്നാലെ സൗദിയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ക്ലബ് കരാർ പുതുക്കിയെന്നും താരം കൂട്ടിച്ചേർത്തു. ലിവർപൂളിനും ചെൽസിക്കുമായി പ്രീമിയർ ലീഗിൽ 186 ഗോളുകളാണ് സലാഹ് അടിച്ചുകൂട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്