എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി തൃശൂര്‍ സ്വദേശിനി അറസ്റ്റില്‍

MAY 29, 2025, 1:23 PM

കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് പിടിയിലായത്. മുനമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍ നിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ കെ.എസ് സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam