ട്രാക്കില്‍ മരം വീണു; 11 ട്രെയിനുകള്‍ വൈകി ഓടുന്നു 

MAY 29, 2025, 12:26 PM

തിരുവനന്തപുരം: ട്രാക്കില്‍ മരംവീണ് തിരുവനന്തപുരത്തേക്ക് എത്തേണ്ട ട്രെയിനുകളും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകുന്നു. തിരുവനന്തപുരത്ത് നിന്ന് അമൃത എക്സ്പ്രസ് പുറപ്പെടാന്‍ വൈകുന്നു. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണ മരം നീക്കുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി. കൊച്ചുവേളിയില്‍ വൈദ്യുതി ലൈനില്‍ തകരാര്‍ കണ്ടെത്തി. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി ട്രാക്ക് സജ്ജമാക്കുന്നതിനാണ് മുന്‍ഗണനയെന്ന് റെയില്‍വേ അറിയിച്ചു.

കടയ്ക്കാവൂരില്‍ ട്രാക്കില്‍ വീണ മരം മുറിച്ചുമാറ്റി. വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ചാര്‍ജ് ചെയ്ത ശേഷം കടത്തിവിടുമെന്ന് റെയില്‍വേ അറിയിച്ചു. കൊച്ചുവേളിയില്‍ വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

ട്രാക്കില്‍ മരംവീണത് കാരണം നിര്‍ത്തിയിട്ടിരിക്കുന്നത് 11 ട്രെയിനുകള്‍

1) 56304 കൊല്ലം പാസഞ്ചര്‍
2) 16629 മലബാര്‍ എക്സ്പ്രസ്
3) 16604 മാവേലി എക്സ്പ്രസ്
4) 16342 ഗുരുവായൂര്‍ ഇന്റര്‍ സിറ്റി
5) 22642  ഷാലിമാര്‍ എക്സ്പ്രസ്
6) 56706 പുനലൂര്‍ പാസഞ്ചര്‍
7) 16649 പരശുറാം എക്സ്പ്രസ്
8) 16730 പാലരുവി എക്സ്പ്രസ്
9) 16318 ഹിമസാഗര്‍ എക്സ്പ്രസ്
10) 16345  നേത്രാവതി എക്സ്പ്രസ്
11) 16301 വേണാട് എക്സ്പ്രസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam