സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറി: നിരവധി കേസുകളിൽ പ്രതി, പൊലീസ് കാപ്പ ചുമത്തി

MAY 29, 2025, 8:29 PM

 പത്തനംതിട്ട: സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അർജുൻ ദാസ് (41) നെതിരെയാണ് കാപ്പ ചുമത്തിയത്.

എല്ലാ ശനിയാഴ്ചയും ഡിവൈഎസ്പി ഓഫീസിൽ എത്തി സഞ്ചാര വിവരം അറിയിക്കണം, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ ഉത്തരവിലുണ്ട്.

 നിരവധി കേസുകളിൽ പ്രതിയായ അർജുൻ ദാസിനെ ആറുമാസം മുൻപാണ് സിപിഎം പുറത്താക്കിയത്. 

vachakam
vachakam
vachakam

ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം ഉൾപ്പെടെയുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ അർജുൻ ദാസ് കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പൊലീസ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam