പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി പ്രൊ ലീഗ് സീസണ്‍ സമാപിച്ചതിന് പിന്നാലെ ആ അധ്യായം കഴിഞ്ഞുവെന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം സൗദി പ്രോ ലീഗ് ടീമായ അല്‍ നസ്ർ വിടാനൊരുങ്ങുന്നുവെന്ന സൂചനകള്‍ നല്‍കിയത്.
2022ലാണ് ആരാധകരെ ഞെട്ടിച്ച് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനായി കളിക്കാന്‍ കരാറൊപ്പിട്ടത്.
പിന്നീട്, നെയ്മറും ബെൻസേമയും ഉൾപ്പെടെ ലോക ഫുട്ബോളിലെ നിരവധി സൂപ്പർതാരങ്ങൾ റൊണാൾഡോയുടെ പാത പിന്തുടർന്ന് സൗദി പ്രോ ലീഗിലെ വിവിധ ടീമുകളിൽ ചേർന്നു. അൽ നാസറുമായുള്ള റൊണാൾഡോയുടെ കരാർ ഈ സീസണിൽ അവസാനിക്കും.
ക്ലബ് ലോകകപ്പിനായി കളിക്കാരെ സൈൻ ചെയ്യുന്നതിന് ജൂൺ 1 മുതൽ 10 വരെ ക്ലബ്ബുകൾക്ക് പ്രത്യേക ട്രാൻസ്ഫർ വിൻഡോ തുറക്കുന്നുണ്ട്. ഈ സമയത്ത് റൊണാൾഡോ അൽ നാസർ വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് മാറുമെന്ന് സൂചനയുണ്ട്.
25 ഗോളുകളുമായി ഈ സീസണിലും ലീഗിലെ ടോപ് സ്കോററായാണ് നാല്‍പതുകാരനായ റൊണാള്‍ഡോ ടീമിനോട് വിടപറയാനൊരുങ്ങുന്നത്. അല്‍ നസ്റിലായിരിക്കും താൻ അവസാന മത്സരം കളിക്കുകയെന്ന് കഴിഞ്ഞ സീസണൊടുവില്‍ റൊണാള്‍ഡോ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്