ഫഹദിനെയല്ല, ഭൻവർ സിംഗ് ഷെഖാവത്ത് ആവാൻ ആദ്യം സമീപിച്ചത് ഈ നടനെ !

MAY 29, 2025, 9:32 AM

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ അഭിനയിച്ച 'പുഷ്പ 1', 'പുഷ്പ 2' എന്നീ ചിത്രങ്ങളിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ ഭൻവർ സിംഗ് ഷെഖാവത്ത്  എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

എന്നാൽ, ആ കഥാപാത്രം അവതരിപ്പിക്കാൻ ആദ്യം ആലോചിച്ചിരുന്നത് മറ്റൊരു നടനെയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

നടനും തെലുങ്ക് സിനിമാ നിർമാതാവുമായ നാരാ രോഹിത്താണ് ഭൻവർ സിംഗ് ഷെഖാവത്ത് ആകാൻ ആദ്യം സമീപിച്ചത് തന്നെയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. എം9 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നാരാ രോഹിത്ത് ഇതേക്കുറിച്ച് സംസാരിച്ചത്.

vachakam
vachakam
vachakam

കോവിഡ് കാലത്ത് മീശ വെച്ചുള്ള ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കണ്ട് സംവിധായകൻ സുകുമാറും നിർമാതാവ് രവി ശങ്കറും തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് നാരാ രോഹിത്ത് ഇതേക്കുറിച്ച് പറഞ്ഞത്. 

ഭൻവർ സിംഗ് ഷെകാവത്തിൻ്റെ വേഷത്തിനാണ് അവർ സമീപിച്ചതെന്നും, പിന്നീട് സിനിമയുടെ സ്പാൻ മാറിയപ്പോൾ അവർ ഫഹദ് ഫാസിലിനെ സമീപിക്കുകയായിരുന്നുവെന്നും നാരാ രോഹിത്ത് പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam