കേരളത്തിൽ  727 പേർക്ക് കോവിഡ്; മാസ്ക് നിർബന്ധമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

MAY 29, 2025, 9:23 AM

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ജാഗ്രതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 727 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെമ്പാടും കൊവിഡ് ബാധിതർക്കായി ചികിത്സാ സൗകര്യം സജ്ജമാക്കി.

vachakam
vachakam
vachakam

മഴ കനക്കുന്ന സാഹചര്യത്തിൽ പകർച്ച വ്യാധി സാധ്യതയെ കരുതി ഇരിക്കണമെന്ന നിർദ്ദേശവും മുഖ്യമന്ത്രി നൽകി. ഇന്ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam