ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് കോച്ചായിരുന്നു ടി. ദിലീപ് ടീമിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ദിലീപ് ടീമിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് ദിലീപ് ടീമില്‍ നിന്ന് പുറത്തായത്.
ടി. ദിലീപിനെ വീണ്ടും ഫീല്‍ഡിങ് കോച്ചായി നിയമിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് ആലോചിച്ചെടുത്ത തീരുമാനമല്ലെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറിച്ച് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായിരുന്ന രോഹിത് ശര്‍മയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.
രോഹിത് ശര്‍മ പരിശീലകന്‍ ഗൗതം ഗംഭീറിനോട് വ്യക്തിപരമായി ഇക്കാര്യം ഉന്നയിച്ചതായാണ് പുറത്തുവരുന്ന വിവരം. പിന്നാലെ ബിസിസിഐ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ടീമിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗിൽ ടീമിനെ നയിക്കുമ്പോൾ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്