യമാൽ മാജിക് ബാഴ്‌സയിൽ തന്നെ തുടരും

MAY 28, 2025, 4:26 AM

ബാഴ്‌സലോണയുമായി ലാമിൻ യാമൽ ഒരു വർഷത്തെ പുതിയ കരാറിൽ ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം 2031 വരെ അദ്ദേഹം ക്ലബ്ബിൽ തുടരും. കരാർ നീട്ടിയതായി ക്ലബ് തന്നെ സോഷ്യൽ മീഡിയയിലൂടെ  പ്രഖ്യാപിച്ചു. 

ക്ലബ്ബുമായുള്ള യമലിന്റെ നിലവിലെ കരാർ 2026 വരെയായിരുന്നു. നിരവധി ക്ലബ്ബുകൾ കൗമാര താരത്തിനായി വല വീശാൻ തുടങ്ങിയതിനെ തുടർന്നാണ് സ്പാനിഷ് ഭീമന്മാർ ഇത്തരമൊരു നീക്കം നടത്തിയത്.

2024-25 സീസണിൽ താരം മികച്ച പ്രകടനം കാഴ്ചവച്ചു. ക്ലബ്ബിനായി ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ താരം നേടി. ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലെത്തി. 55 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടുകയും 25 അസിസ്റ്റുകളും നൽകുകയും ചെയ്തു. ഈ വർഷത്തെ ബാലൺ ഡി ഓർ സാധ്യതാ പട്ടികയിൽ താരം ഒന്നാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam