മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതികളെ കാണാനില്ല

MAY 29, 2025, 10:30 PM

മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതികളെ കാണാനില്ല. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ നവ ദമ്പതികൾ രാജയും സോനം രഘുവംശിയുമാണ് ഘാസി മല നിരകളിൽ കാണാതായത്. ആറ് ദിവസമായി ഇവർക്കായുള്ള പ്രതീക്ഷയിലാണ് ഇരു കുടുംബങ്ങളുമുള്ളത്. 

ചെങ്കുത്തായ ഗർത്തങ്ങളും ഘോരവനങ്ങളും കുറ്റകൃത്യങ്ങളും പതിവായ മേഖലയിൽ വച്ചാണ് ഇവരെ കാണാതായിരിക്കുന്നതെന്നാണ് വീട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുള്ളത്. ദമ്പതികളേക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികമാണ് കുടുംബങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയുമായി ചൊവ്വാഴ്ച ദമ്പതികളെ കണ്ടെത്താനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

സര്‍ക്കാര്‍ ഇവരെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ ചിലപ്പോള്‍ ഓഫ് റോഡ് ട്രെക്കിങ്ങിന് പോയതായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ബൈക്ക് അവിടെ ഉപേക്ഷിച്ച് അവര്‍ ഒരു ഓഫ് റോഡ് ട്രെക്കിങ്ങിനോ മറ്റോ പോയതാകാന്‍ സാധ്യതയുണ്ട്. അവരെ കാണാതായെന്ന് പറയുന്ന സ്ഥലം അത്തരത്തിലുള്ളതാണ്. ചെങ്കുത്തായ പ്രദേശങ്ങളാണ്. വഴുക്കുള്ള പ്രദേശവുമാണ്. തെരച്ചില്‍ നടത്താനുള്ള പ്രദേശം വളരെ വലുതാണ്. അവരെ കണ്ടെത്താനാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,' മേഘാലയ മുഖ്യമന്ത്രി പറഞ്ഞു.

ട്രാന്‍സ്‌പോര്‍ട്ട് വ്യവസായി രാജയെയും അദ്ദേഹത്തിന്റെ ഭാര്യ സോനത്തെയുമാണ് അഞ്ച് ദിവസം മുമ്പ് കാണാതായത്. ഇരുവരും മധ്യപ്രദേശ് സ്വദേശികളാണ്. ഹണിമൂണിനായി എത്തിയ ദമ്പതികള്‍ കാണാതാവുന്നതിന് മുമ്പ് ഉപയോഗിച്ച വാടകയ്‌ക്കെടുത്ത ബൈക്ക് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam