ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട്; സിബിഐ അന്വേഷിക്കണമെന്ന് നിർദ്ദേശം 

MAY 29, 2025, 11:22 PM

ദില്ലി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന നിർദ്ദേശം പരിഗണനയിൽ.  ഗതാഗത മന്ത്രാലയം ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച നടത്തി. 

അതേസമയം ദേശീയപാത നിർമാണത്തിലെ അപാകതകൾ അന്വേഷിക്കാൻ ദേശീയപാത അതോറിറ്റി ചെയർമാന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ കേരളത്തിലെത്തും.

മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന സംഘം പാത തകർന്ന വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. 

vachakam
vachakam
vachakam

വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ  ജി.വി. റാവുവിന്റെ മേൽനോട്ടത്തിലുള്ള കമ്മറ്റിയിൽ ഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരടങ്ങിയ കമ്മറ്റിയാണ് റോഡ് സുരക്ഷാ അവലോകനത്തിനായി രൂപീകരിച്ച എക്സ്പേർട്ട് കമ്മറ്റിയിലുള്ളത്.

അതേസമയം കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ചു എന്നാണ് ഇപ്പോഴത്തെ സംശയം. സിഎജി പരിശോധനയിലെ കണ്ടെത്തലുകൾ തിരിച്ചടിയായേക്കാം എന്നും വിലയിരുത്തലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam