അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ സർക്കാർ കുറ്റവിമുക്തനാക്കി

MAY 29, 2025, 10:46 PM

കോഴിക്കോട്: സുഹൃത്തിനുവേണ്ടി മലപ്പുറം സ്വദേശിയായ അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ നടപടിനേരിട്ട ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി. 

നിലവിൽ സംസ്ഥാന ഇൻറലിജൻസ്‌ ഉദ്യോഗസ്ഥനായ കെ. സുദർശനന്റെ ‘കുടുംബം സംരക്ഷിക്കാനാണെന്ന’ വാദം അംഗീകരിച്ചാണ് കുറ്റവിമുക്തനായിക്കാണിച്ച് സർക്കാർ ഉത്തരവിറക്കിയത്.

സുദർശനന്റെ തടഞ്ഞുവെച്ച ശമ്പള ഇൻക്രിമെന്റ് നൽകുന്നതിനും സർവീസ് രേഖകളിൽ കുറ്റവിമുക്തമാക്കുന്നതിനും ഉത്തരവ് നിർദേശിച്ചു. 

vachakam
vachakam
vachakam

2021 സെപ്‌റ്റംബർ 25-നാണ് കൃത്യംനടന്നത്. പൊന്നാനി സ്വദേശിയായ അധ്യാപികയുടെ ഫോൺകോളുകളുടെ വിശദാംശങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് സബ്ഡിവിഷനിൽ ജോലിചെയ്യവേ സുദർശനൻ, നിയമവിരുദ്ധമാർഗത്തിലൂടെ കൈക്കലാക്കിയെന്നായിരുന്നു പരാതി.

 ഈ വിശദാംശങ്ങൾ ഭർത്താവിന് കൈമാറുകയും അത് അധ്യാപികയുടെ അനുമതിയില്ലാതെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറുകയുംചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam