സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായി, പരിശോധിക്കുന്നതിനിടെ ലിഫ്റ്റ് ഉയർന്നിടിച്ച്  വ്യാപാരിയ്ക്ക് ദാരുണാന്ത്യം

MAY 28, 2025, 7:20 AM

ഇടുക്കി: കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ പെട്ട് സ്വർണ വ്യാപാരി മരിച്ചു. പവിത്ര ഗോൾഡ് എം.ഡി പുളിക്കൽ സണ്ണി ഫ്രാൻസിസ് (64)ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം. 

സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ലിഫ്റ്റ് മുകളിലേക്ക് അതിവേഗത്തിൽ ഉയർന്ന് ഇടിക്കുകയായിരുന്നു. 

ഫയർഫോഴ്സ് എത്തിയാണ് ലിഫ്റ്റിനുള്ളിൽ നിന്ന് സണ്ണിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

ലിഫ്റ്റിൽ തലയിടിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.  മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam