മറയൂർ: സദ്യ ഉൾപ്പെടെ എല്ലാം തന്നെ ഒരുക്കി ബന്ധുമിത്രാദികൾ വിവാഹത്തിനായി കാത്തിരുന്നു. മുഹൂർത്തസമയത്ത് വിവാഹത്തിൽ വധു പിന്മാറി.
മറയൂർ മേലാടി സ്വദേശിയായ യുവാവും തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ യുവതിയും തമ്മിലാണു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിൽ നിന്ന് പിന്മാറാൻ വധു പൊലീസിന്റെ സഹായം തേടി.
തിരുപ്പൂരിൽ നിന്നു തലേന്നു മേലാടിയിൽ എത്തിയ വധുവും സംഘവും വിവാഹം നടക്കുന്ന ക്ഷേത്രത്തിനു സമീപമാണു താമസിച്ചത്.
മുഹൂർത്തത്തിനു തൊട്ടുമുൻപു യുവതി പൊലീസ് കൺട്രോൾ റൂമിന്റെ ഫോൺ നമ്പറായ 1012ലേക്കു വിളിച്ച് തനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ലെന്നും വിവാഹം ഒഴിവാക്കാൻ പൊലീസ് സഹായിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പൊലീസെത്തി വധുവിനെയും വരനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇരുവീട്ടുകാരും പൊലീസിന്റെ മധ്യസ്ഥതയിൽ വിവാഹം വേണ്ടെന്നുള്ള ധാരണയിൽ എത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്