കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ സ്ട്രൈക്കർ ദിമിത്രിസ് ദയമന്റകോസിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ദിമിയുടെ സൈനിംഗ് ഇന്ന് ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വീഡിയോയിലൂടെ ആണ് ദിമിയുടെ വരവ് ക്ലബ് പ്രഖ്യാപിച്ചത്. ഒരു വർഷത്തെ കരാറിലാണ് ദിമി കൊൽക്കത്തൻ ക്ലബിന്റെ ഭാഗമാകുന്നത്.
ഈസ്റ്റ് ബംഗാളിന് പുറമെ മോഹൻ ബഗാൻ, ബംഗ്ളൂരു, മുംബൈ സിറ്റി എന്ന് തുടങ്ങി ദിമിക്കായി ഒരു വൻ ട്രാൻസ്ഫർ യുദ്ധം തന്നെയായിരുന്നു അണിയറയിൽ നടന്നത്.
ഈ പോരാട്ടത്തിൽ അവസാനം ഈസ്റ്റ് ബംഗാൾ വിജയിക്കുക ആയിരുന്നു. താരം കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്