സിയാറ്റിൽ: ബെൽജിയത്തോട് തോറ്റതിന് പിന്നാലെ സെനഗൽ ടീമിൽ പൊട്ടിത്തെറി. ടീമിന്റെ പരിശീലകർക്കൊപ്പം താനിനി കളിക്കാനില്ലെന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് താത്കാലികമായി ബ്രേക്ക് എടുക്കുകയാണെന്നും മിഡ് ഫീൽഡർ പാപെ ഗുയേ പരസ്യമായി പ്രഖ്യാപിച്ചു.
മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പാപെ ഗുയേയെ കോച്ച് പാപെ തിയാവ് പിൻവലിച്ചിരുന്നു. ഇതാണ് താരത്തിന്റെ ദേഷ്യത്തിന് കാരണം. സ്പാനിഷ് ക്‌ളബ് വിയ്യാറയലിന്റെ താരമായ പാപെ ഗുയേ ഈ ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടുകയും ഒന്നിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു. ഇറാഖിനെതിരെ പ്‌ളേയർ ഒഫ് ദ മാച്ചുമായിരുന്നു.
ലോകകപ്പിന്റെ ഒരു എഡിഷനിൽ 10 ഗോളുകൾ നേടുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കിയാണ് സെനഗൽ പുറത്തായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
